മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കണ്ണൂര്‍ സ്ക്വാഡ്.വലിയ ഹൈപ്പില്ലാതെ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28 ന് റിലീസിനെത്തിയ ചിത്രം 82. 95 കോടി കളക്ഷൻ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അഞ്ചാമത്തെ ആഴ്ചയിലും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനായി ഒരുങ്ങുകയാണ്. ഡിസ്നി ഹോട്സ്റ്റാറാണ് ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
തുടക്കം മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ആദ്യ ദിവസം 2.4 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. ഏകദേശം ആറ് കോടി രൂപയായിരുന്നു ചിത്രത്തിന്റെ ഒന്നാം ദിവസത്തെ വേൾഡ് വൈഡ് കലക്ഷൻ.
മമ്മൂട്ടിക്കൊപ്പം കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. സംവിധായകന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിർമിച്ചത്. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് സിനിമ തിയറ്ററുകളിൽ എത്തിച്ചത്.
മമ്മൂട്ടിയുടെ കഥാപാത്രമായ ജോര്‍ജ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒരു പൊലീസ് സംഘം ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ പറയുന്നത്.
മമ്മൂട്ടി നായകനായ പൊലീസ് പ്രൊസിജ്വറല്‍ ഡ്രാമ സംവിധാനം ചെയ്തത് നവാഗതനായ റോബി വര്‍ഗീസ് രാജ് ആയിരുന്നു. റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ രചന. ആദ്യദിനം മികച്ച പ്രേക്ഷകാഭിപ്രായവും ഓപണിംഗുമായി ആരംഭിച്ച ചിത്രം ഒരു മാസത്തിനിപ്പുറവും മികച്ച തിയറ്റര്‍ കൗണ്ടോടെയാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്. നവംബര്‍ 17 ന് ചിത്രം ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. ബോക്സ് ഓഫീസ് കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ആഗോള തലത്തില്‍ നിന്ന് ചിത്രം 85 കോടിയിലേറെ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രത്തിന്‍റെ ആകെ ബിസിനസ് 100 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
Kannur Squad: The Mega Squad – Streaming Exclusively on Disney+ Hotstar from November 17th. Mammootty Vijayaraghavan...
Posted by Disney+ Hotstar Malayalam on Wednesday, 8 November 2023