ബേസിൽ ജോസഫ് നായകനായ ഫാലിമി ഒടിടിയിലേക്ക്. തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്. നവംബർ 17നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.
ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിച്ച ചിത്രമാണ് ഫാലിമി. ജഗദീഷും മഞ്ജു പിള്ളയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അച്ഛനും മകനുമായാണ് ജഗദീഷും ബേസിലും ചിത്രത്തിലെത്തിയത്. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കിയിരിക്കുന്നത്. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിദ്ധാർദ്ധ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു താരങ്ങൾ.
#Falimy will be streaming from December 18 on Disney+ Hotstar! Basil Joseph Manju Pillai Cheers Entertainment...
Posted by Disney+ Hotstar Malayalam on Tuesday, 12 December 2023