2010 ൽ ഫോർ ഫ്രെണ്ട്സ് എന്ന സിനിമയിലൂടെ ആണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 22 ഫീമയിൽ കോട്ടയം എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ശ്രിന്ദക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തത്.
ഒരു നടി എന്ന നിലയിലും ഡബ്ബിങ് ആർട്ടിസ്റ് എന്ന നിലയിലും ശ്രദ്ധേയയായ താരമാണ് ശ്രിന്ദ. 2010 ൽ ഫോർ ഫ്രെണ്ട്സ് എന്ന സിനിമയിലൂടെ ആണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 22 ഫീമയിൽ കോട്ടയം എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ശ്രിന്ദക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തത്. പത്തു വർഷം നീണ്ട സിനിമ ജീവിതത്തിൽ അൻപതോളം സിനിമകളിൽ ശ്രിന്ദ വേഷമിട്ടിട്ടുണ്ട്. ശ്രിന്ദ സിനിമയുടെ പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിലെത്തിയ ആദ്യ കാലങ്ങളിലായിരുന്നു ഇത്.
1983’യിലെ സുശീല എന്ന വേഷമാണ് ശ്രിന്ദക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്. നാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലും ഒരു പോലെ മനോഹരമാക്കാൻ കഴിവുള്ള ഒരാളാണ് ശ്രിന്ദ. ഡബ്ബിങ് ആർട്ടിസ്റ് എന്ന നിലയിലും താരം ശ്രദ്ധേയയാണ്. കമ്മട്ടിപാടത്തിൽ ഷോൺ റോമിക്കും തൊണ്ടി മുതലും ദൃക്‌സാക്ഷിയിൽ നിമിഷ സജയനും ശബ്ദം നൽകിയത് ശ്രിന്ദയായിരുന്നു.
നിവിൻ പോളി നായകനായി എത്തിയ 1983 എന്ന ചിത്രത്തിൽ സൃന്ദ അർഹാൻ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാരിതയാണ് ലഭിച്ചത്. ഈ കഥാപാത്രം ഇന്ന് ട്രോളുകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ്.തട്ടത്തിൻ മറയത്ത്.101വെഡിങ്.അന്നയും റസൂലും.ആർട്ടിസ്റ്റ്.നോർത്ത് 24 കാതം. ഹാപ്പി ജേർണി.മസാല റിപ്പബ്ലിക്ക്.മംഗ്‌ളീഷ്.ആട് ഒരു ഭീകര ജീവിയാണ്.ചിറകൊടിഞ്ഞ കിനാവുകൾ.പറവ.കുഞ്ഞിരാമായണം തുടങ്ങിയ.ഒട്ടനവധി ചിത്രങ്ങളിൽ താരം വേഷമിട്ടു.
കോമഡി വേഷങ്ങളുംകാരക്ടർ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നത് തന്നെയാണ് താരത്തെ മറ്റുള്ള നടിമാരി നിന്നും മാറ്റി നിർത്തുന്നത്. 2023 ൽ അവസാനമായി താരം അഭിനയിച്ചത് പാപ്പച്ചൻ ഒളിവിലാണ് എന്നുള്ള മലയാള ചിത്രത്തിലാണ്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുത്തൻ ഫോട്ടോഷൂട്ടും ചിത്രങ്ങളുമെല്ലാം ശ്രിന്ദ പങ്കു വയ്ക്കാറുണ്ട്. സ്റ്റൈലിഷ് ലുക്കിൽ ഉള്ള വസ്ത്രങ്ങളിൽ ഏറെ കംഫോർട്ടബ്ൾ ആണ് ശ്രിന്ദ. സിനിമകളിൽ നാടൻ വേഷങ്ങളിൽ ആണ് കൂടുതലും എത്തിയിട്ടുള്ളത് എങ്കിലും ഗ്ലാമർ വേഷങ്ങളിൽ ഉള്ള ചിത്രങ്ങളിലും താരം എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കു വച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.