ബാലതാരമായി അഭിനയ ലോകത്ത് എത്തിയ നടിയാണ് മുക്ത. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചു. തമിഴില്‍ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറാന്‍ മുക്തക്ക് സാധിച്ചു. വിവാഹത്തോടെയാണ് നടി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത്.
പിന്നീട് മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ ശ്രെദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഓട്ട നാണയം.ഫോട്ടോ.ഗോൾ. നസ്രാണി. ഹൈലസ.കാഞ്ചിപുരത്തെ കല്ല്യാണം.അവൻ.ഹോളിഡേയ്സ്.ചാവേർപട.തെമ്മാടി പ്രാവ്. തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ട മുക്ത വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്ന് നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ്
പ്രശക്ത പിന്നണി ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. മിനിസ്ക്രീൻ പരമ്പരകളിലും കഴിവ് തെളിയിച്ച താരമാണ് മുക്ത ..കേരളത്തെ ഇളക്കി മറിച്ച കൂടത്തായി കൊലപാതകത്തെ ആസ്പദമാക്കി ഫ്ലവേഴ്‌സ്ചാനലിൽ സം പ്രേക്ഷണംചെയ്ത കൂടത്തായി എന്ന പരമ്പര യിൽ ജോളി എന്ന നെഗറ്റീവ് കഥാപാത്രം തന്മയത്വത്തോടെ അവതരിപ്പിച്ചത് മുക്തയാണ്.
സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മുക്ത തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മുക്തയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്.