ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് നേര്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മാണം.
അഭിഭാഷകനായെത്തുന്ന മോഹന്‍ലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ൈഹലൈറ്റ്. അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനത്തിനും നേര് സാക്ഷ്യം വഹിച്ചു.
ഇമോഷനല്‍ കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങിയ ചിത്രത്തില്‍ പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് എന്നിവരും എത്തിയിരുന്നു.
ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബന്‍, കോസ്റ്റ്യൂം ഡിസൈന്‍ -ലിന്റാ ജീത്തു. മേക്കപ്പ് അമല്‍ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് സോണി ജി. സോളമന്‍, എസ്.എ.ഭാസ്‌ക്കരന്‍, അമരേഷ് കുമാര്‍.
ഇപ്പോൾ മോഹൻലാൽ, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ
‘നേര്‘ ഇനി നേരിൽ കാണാം! Neru will be exclusively streaming from Jan 23rd on DIsneyPlus Hotstar! Mohanlal Priya Mani...
Posted by Disney+ Hotstar Malayalam on Thursday, 18 January 2024
പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ജനുവരി 23 ന് ആണ് സ്ട്രീമിംഗ് ആരംഭിക്കുക.