പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ സലാറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ (ജനുവരി 20) നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ സൗത്തിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തെന്നിന്ത്യന്‍ ഭാഷകളായ തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ജനുവരി 20ന് സ്ട്രീമിംഗ് ആരംഭിക്കുന്നത്.
പ്രശാന്ത് നീലാണ് സലാര്‍ സീസ് ഫയറിന്റെ സംവിധായകന്‍. കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമാണിത്. 2023 ഡിസംബര്‍ 22നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നിരുന്നാലും ചിത്രത്തിന് മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാന്‍ ആയിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 600 കോടിയാണ് നേടിയത്.
Kaateramma koduku ippudu Netflix ki vacchesthunnadu. Ya ya ya YA! 🤩#Salaar is coming to Netflix on 20 January in Telugu, Tamil, Malayalam and Kannada. pic.twitter.com/HWQ12lbUxI
— Netflix India South (@Netflix_INSouth) January 19, 2024
ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കെജിഎഫും കാന്താരയും നിര്‍മ്മിച്ച ബാനര്‍ ആണ് ഹൊംബാലെ. ഭുവന്‍ ഗൗഡയാണ് ഛായാഗ്രാഹകന്‍. ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റര്‍. ശ്രുതി ഹാസന്‍ നായികയായ ചിത്രത്തില്‍ ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.