2024 പൊതു തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദേഹത്തിന്‍റെ പാര്‍ട്ടിയായ ബിജെപിയും എല്ലാ ഇന്ത്യന്‍ മൊബൈല്‍ സര്‍വീസ് ഉപഭോക്‌താക്കള്‍ക്കും മൂന്ന് മാസത്തെ ഫ്രീ റീച്ചാര്‍ജ് നല്‍കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. ഈ ഓഫര്‍ മുന്നോട്ടു വെച്ച് ഒരു വെബ്‌സൈറ്റിന്‍റെ ലിങ്ക് സഹിതമുള്ള മെസേജ് വാട്‌സ്ആപ്പിലും ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്
ഫ്രീ റീച്ചാര്‍ജ് യോജന’ എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. പ്രധാനമായും വാട്‌സ്‌ആപ്പില്‍ പ്രചരിക്കുന്ന ഫ്രീ റീച്ചാര്‍ജ് ഓഫര്‍ ട്വിറ്ററിലും ഫേസ്‌ബുക്കിലും കറങ്ങുന്നുണ്ട്. ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് ചെയ്യാനും 2024 പൊതു തെരഞ്ഞെടുപ്പിലും അധികാരത്തിലെത്തിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യന്‍ മൊബൈല്‍ സര്‍വീസ് യൂസര്‍മാര്‍ക്കും മൂന്ന് മാസത്തെ സൗജന്യ റീച്ചാര്‍ജ് നല്‍കുന്നു എന്നും മെസ്സേജിൽ പറയുന്നു. സൗജന്യ റീച്ചാര്‍ജ് ഓഫര്‍ ലഭിക്കുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്യാനും പ്രേരിപ്പിക്കുന്നുണ്ട്. ജനുവരി 9 ആണ് ഓഫര്‍ ലഭിക്കാനുള്ള അവസാന തീയതിയെന്നും വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ കാണാം.
എന്നാൽ ഇത്തരമൊരു ഓഫര്‍ ബിജെപിയോ കേന്ദ്ര സര്‍ക്കാരോ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിട്ടില്ല എന്നതാണ് വസ്‌തുത.
https://www.bjp.org എന്നതാണ് ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്‍റെ ഐഡി. എന്നാല്‍ റീച്ചാര്‍ജ് ഓഫര്‍ നല്‍കുന്നതായി സന്ദേശത്തിനൊപ്പമുള്ള വെബ്‌സൈറ്റിന്‍റെ യുആര്‍എല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി https://www.bjp.org@bjp.2024offer.net എന്നാണ്..
ഈ സന്ദേശത്തിനൊപ്പമുള്ള വെബ്‌സൈറ്റ് ലിങ്കിന് ബിജെപിയുയുമായോ പ്രധാനമന്ത്രി യുമായോ ബന്ധമില്ല.. ഇത്തരം വ്യാജ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്തു വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക