അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ ലിച്ചിയായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് അന്ന രേഷ്മ രാജന്‍. ഇപ്പോള്‍ ഇതാ നാടന്‍ ലുക്ക് മാത്രമല്ല മോഡേണ്‍ ലുക്കും തനിയ്ക്ക് ചേരുമെന്ന് തെളിയിച്ചിരിക്കുകയാണ് അന്ന.
ധാരാളം സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും മലയാളികൾ താരത്തിനെ ഓർത്തിരിക്കുന്നത് ലിച്ചിയിലൂടെയാണ്. സിനിമയിൽ വരുന്നതിന് മുമ്പ് ഒരു സ്വകാര്യ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഒരാളാണ്. അതെ ആശുപത്രിയുടെ പരസ്യ ഹോർഡിങ്ങിൽ കണ്ടിട്ടാണ് അന്നയ്ക്ക് സിനിമയുടെ ഓഡിഷനിലേക്ക് ക്ഷണം ലഭിക്കുന്നതും തുടർന്ന് ആ സിനിമയിൽ നായികയായി അവസരം ലഭിക്കുന്നത്.
രണ്ടാമത്തെ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അന്ന അഭിനയിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് അന്ന രാജൻ മോഹൻലാലിന്റെ നായികയായത്. ഒരു അഭിമുഖത്തിൽ മമ്മൂട്ടിക്ക് ഒപ്പമാണോ ദുൽഖർ സൽമാന് ഒപ്പമാണോ അഭിനയിക്കാൻ താത്‌പര്യം എന്ന ചോദ്യത്തിന് ഉത്തരമായി, ദുൽഖറിന്റെ നായികയായി അഭിനയിക്കാനാണ് തനിക്ക് താൽപര്യമെന്നും അതിൽ മമ്മൂട്ടിക്ക് ദുൽഖറിന്റെ അച്ഛനായി അഭിനയിക്കാമല്ലോ എന്നും പറഞ്ഞതിന് അന്ന രാജൻ സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഫേസ്ബുക്കിൽ അവർ ആക്രമണത്തിന് വിധേയായി. ആക്രമണത്തിന് ഒടുവിൽ താൻ ഇത് തമാശയായി പറഞ്ഞതാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അന്നയ്ക്ക് പറയേണ്ടി വന്നു.
2017ല്‍ അങ്കമാലി ഡയറീസിലൂടെയാണ് അന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമ്മോദിസ, മധുര രാജ, സ്വര്‍ണമത്സ്യങ്ങള്‍, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു
മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കെയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ തിളങ്ങുകയും അതിനുശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. അഭിനയത്തിൽ തിളങ്ങിയതോടെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം
സോഷ്യൽ മീഡിയയിലും സജീവമായ അന്ന, തന്റെ അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നുപറയുന്നതിൽ മടിക്കുന്നില്ല. ശാരീരികമായ വിമർശങ്ങൾക്കും അപവാദങ്ങൾക്കും ഇരയായപ്പോഴും, ദൃഢതയോടെ നേരിട്ട മനക്കരുത്തും പക്വതയും അവരെ വ്യത്യസ്തയാക്കുന്നു.
ഇപ്പോൾ ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.