പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന പ്രണയ ചിത്രം ഖൽബ് റിലീസ് തീയതി പ്രഖ്യാപിച്ചു

 

സമീപ കാലത്ത് ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ലൗ സ്റ്റോറിയാണ് ഖൽബ്.പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അണി നിരത്തി അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്- സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഫ്രാഗ്‌രന്റ് നേച്ചർ ഫിലിം കിയേഷൻസിന്റെ ബാനറിൽ വിജയ് ബാബുവാണ്

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു.എന്നും പുതുമയും വ്യത്യസ്ഥവുമായ പ്രമേയങ്ങൾ അവതരിപ്പിച്ചു പോരുന്ന ഫ്രൈഡേ ഫിലിംസിന്റെ വൈവിദ്ധ്യമാർന്ന ഒരു ചിത്രമായിരിക്കും ഖൽബ

തീവ്ര പ്രണയം ഏതറ്റം വരേയും പോകും എന്നതാണ് സംവിധായകനായ സാജിദ് യാഹ്യ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം, വ്യത്യസ്ഥമായ ലൊക്കേഷനുകൾ, ഒരു ഡസനോളം വരുന്ന ഗാനങ്ങൾ . അര ഡസനോളം വരുന്ന സംഘട്ടനങ്ങൾ .... ഹൃദ്യമായ മുഹൂർത്തങ്ങൾ... ഒപ്പം നർമ്മത്തിന്റെ മേമ്പൊടിയുമൊക്കെച്ചേർന്ന ക്ലീൻ എന്റർടൈനറായിരിരിക്കും ഈ ചിത്രം.

Our Qalb Is Censored With a Clean 'U' ❤️നമ്മുടെ 'ഖൽബ്' ജനുവരി 12 മുതൽ തിയേറ്ററുകളിൽ!! See You In Theatres from this...

Posted by Sajid Yahiya on Tuesday, 9 January 2024

ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു നാടിന്റെ നേർക്കാഴ്ച്ചയുടെ പ്രതീകം കൂടിയാണ്.പുതുമുഖം രഞ്ജിത്ത് സജീവും, നെഹാ നസ്‌ലി നുമാണ് നായകനും നായികയും. ഈ ചിത്രം മലയാള സിനിമക്ക് രണ്ട് അഭിനേതാക്കളെക്കൂടി സമ്മാനിക്കുമെന്നുറപ്പ്.സിദ്ദിഖും ലെനയും ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇരുപത്തിയഞ്ചോളം തെരഞ്ഞെടുത്ത പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.ജാഫർ ഇടുക്കി, അബു സലിം, ചാലി പാലാ,, സരസ ബാലുശ്ശേരി, ആതിരാ പൂട്ടൽ, മനോഹരി ജോയ്, ശീധന്യ, കാർത്തിക് ശങ്കർ എന്നിവര ഇക്കൂട്ടത്തിലെ പ്രധാന താരങ്ങളാണ്.

ഗാനങ്ങൾ - സുഹൈൽ കോയ സംഗീതം - പ്രകാശ് അലക്സ്, നിഹാൽ, വിമൽ ,ഛായാഗ്രഹണം - ഷാരോൺ ശ്രീനിവാസ്,എഡിറ്റിംഗ് - അമൽ മനോജ് .കലാസംവിധാനം - അനീസ് നാടോടി.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രെഡക്ഷൻ എക്സിക്കുട്ടീവ് - ഷിബു പന്തലക്കോട്

 പ്രൊഡക്ഷൻ കൺടോളർ - ഷിബു ജി.സുശീലൻ. വാഴൂർ ജോസ് 

PRIYA MEDIA

Latest updates and exclusive news from Malayalam, Hindi, Tamil, Telugu, and Kannada cinema industries, featuring details about upcoming movies, OTT platform releases, theatrical release dates, teaser and trailer launches, behind-the-scenes photoshoots, official poster unveilings, audio and video song releases, celebrity interviews, movie promotions, reviews, box office collections, and much more!

Post a Comment

Previous Post Next Post