സിദ്ധാർത്ഥിന്റെ പുതിയ ചലച്ചിത്രം ‘മിസ് യു’ ഉടൻ തീയറ്ററുകളിൽ എത്തുന്നു

 


പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയ ' ചിറ്റാ ' എന്ന സിനിമക്ക് ശേഷം സിദ്ധാർത്ഥ് നായകനാവുന്ന ' മിസ് യു ' നവംബർ 29 - ന് ലോകമെമ്പാടും റിലീസ് ചെയ്യും. ' മാപ്പ്ള സിങ്കം ', ' കളത്തിൽ സന്ധിപ്പോം ' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം യുവ സംവിധായകൻ എൻ.രാജശേഖർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ' മിസ് യു ' റൊമാൻ്റിക് എൻ്റർടെയ്നറാണ്. തെന്നിന്ത്യൻ മുൻ നിര താരം ആഷികാ രംഗനാഥാണ് ചിത്രത്തിലെ നായിക. രസകരമായ റൊമാൻ്റിക് ഫീൽ ഗുഡ് സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാർ വിശേഷിപ്പിക്കുന്നത്. 

ചിത്രത്തെ കുറിച്ച് സംവിധായകൻ എൻ. രാജശേഖർ...

" ' Love You ' എന്ന വാക്കിനെക്കാൾ ' Miss You ' എന്ന വാക്കിലാണ് പ്രണയം അധികമുള്ളത്. അതു കൊണ്ടാണ് ' മിസ് യു ' എന്ന ടൈറ്റിൽ വെച്ചത്. എല്ലാവരും അവർക്ക് ഇഷ്ടപ്പെട്ട പെണ്ണിനെയാണ് പ്രേമിക്കുക. ഇതിൽ നായകൻ തനിക്ക് ഇഷ്ടമില്ലാത്ത പെണ്ണിനെയാണ് പ്രേമിക്കുന്നത്. കഥയുടെ ഈ ഒരു ലൈനാണ് സിദ്ധാർത്ഥിനെ ഇംപ്രസ് ചെയ്ത് സിനിമയിലേക്ക് ആകർഷിച്ചത്. എങ്ങനെ ഇഷ്ടമില്ലാത്ത പെണ്ണിനെ ഒരുത്തൻ പ്രേമിക്കുന്നു , അവൾക്കത് അറിയാമായിരുന്നിട്ടും എങ്ങനെ അവൻ കൺവിൻസ് ചെയ്യുന്നു എന്നതിന് തക്കതായ കാരണത്തോടെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. എൻ്റെ ഒരു സുഹൃത്തിൻ്റെ ജീവിതത്തിൽ നടന്ന സംഭവമാണ് ഈ കഥക്ക് പ്രചോദനമായത്. തീർച്ചയായും ഈ കഥയിൽ വ്യത്യസ്തതയും പുതുമയും ഉണ്ടാവും.

സിനിമാ സംവിധായകനാവാൻ വേണ്ടി പരിശ്രമിക്കുന്ന നായക കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് അവതരിപ്പിക്കുന്നത്. വീണ്ടും യുവത്വത്തിൻ്റെ പ്രസരിപ്പുള്ള റൊമാൻ്റിക് ഹീറോ ആയി ഈ സിനിമയിലൂടെ കളത്തിൽ ഇറങ്ങുകയാണ് സിദ്ധാർത്ഥ്. അദ്ദേഹം തെലുങ്കിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് പ്രണയ കഥാ ചിത്രങ്ങളിൽ അഭിയിച്ചിട്ടുണ്ടെങ്കിലും തമിഴിൽ ഇതു പോലെ റൊമാൻ്റിക് കഥാപാത്രത്തിൽ അഭിനയിച്ചിട്ട് നാളുകൾ ഏറെയായി. പതിവായി ചെയ്തു കൊണ്ടിരുന്ന ഒന്ന് നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ചെയ്യുമ്പോൾ അതിന് വ്യത്യസ്തതയുണ്ടാവും .അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന് ഇത് വ്യത്യസ്തമായ ഒരു സിനിമ തന്നെയായിരിക്കും. ഇതൊരു ഫീൽ ഗുഡ് റൊമാൻ്റിക് സിനിമയാണ്. 


തെലുങ്ക് - കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗാനാഥാണ് നായിക. തമിഴിന് പുതുമുഖമാണെന്നു തോന്നാത്ത രീതിയിലുള്ള പ്രശംസനീയമായ മികച്ച അഭിനയമാണ് അവർ കാഴ്ച വെച്ചിട്ടുള്ളത്."

രണ്ട് ബിറ്റ് സോങ്ങുകളടക്കം എട്ടു ഗാനങ്ങളാണ് ' മിസ് യു' വിലുള്ളത്. ഇതിൽ രണ്ടു ഗാനങ്ങൾ പാടിയിരിക്കുന്നത് സിദ്ധാർത്ഥ് തന്നെയാണ്. ചിത്രത്തിന് വേണ്ടി അദ്ദേഹം പാടി നേരത്തേ പുറത്തിറങ്ങിയ ' നീ എന്നെ പാർത്തിയാ ', ' സൊന്നാരു നൈനാ ' എന്നീ ഗാനങ്ങൾ ആസ്വാദക ശ്രദ്ധ നേടി എന്നത് ശ്രദ്ധേയമാണ് .ജിബ്രാനാണ് സംഗീത സംവിധായകൻ. 7 മൈൽ പെർ സെക്കൻ്റിൻ്റെ ബാനറിൽ മലയാളിയായ സാമൂവൽ മാത്യു വാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനുപമ കുമാർ, രമ, ജെ പി, പൊൻവണ്ണൻ, നരേൻ,കരുണാകരൻ, ബാല ശരവണൻ, ' ലൊള്ളൂ സഭാ ' മാരൻ, ഷഷ്ടികാ എന്നിവരാണ് ' മിസ് യു ' വിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിൻ്റെ അടുത്തിടെ പുറത്തിറങ്ങിയ ടീസർ യു ട്യൂബിൽ ഒരു മില്യനിലേറെ കാഴ്ചക്കാരെ നേടി തരംഗമാകുന്നു എന്നതും ശ്രദ്ധയമാണ്.

PRIYA MEDIA

Latest updates and exclusive news from Malayalam, Hindi, Tamil, Telugu, and Kannada cinema industries, featuring details about upcoming movies, OTT platform releases, theatrical release dates, teaser and trailer launches, behind-the-scenes photoshoots, official poster unveilings, audio and video song releases, celebrity interviews, movie promotions, reviews, box office collections, and much more!

Post a Comment

Previous Post Next Post