ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകൻ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ മോഡലായ തരിണി കലിംഗരായരുടെ കഴുത്തിൽ കാളിദാസ് താലിചാർത്തി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.
ഗുരുവായൂർ ക്ഷേത്ര സന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി ഉൾപ്പടെയുള്ള പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. ഇരുവരുടെയും എൻഗേജ്‌മെന്റ് വീഡിയോ വൈറലായിരുന്നു. നവംബർ പത്തിന് ചെന്നൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. എൻഗേജ്‌മെന്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എൻഗേജ്‌മെന്റിന്റെ വൻ ആഘോഷങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.